
മാവേലിക്കര : എഫ്ഐആർ നടപ്പിലാക്കിയതിലൂടെ കേന്ദ്രസർക്കാർ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയും അട്ടിമറിച്ചിരിക്കുകയാണ് എം. എസ്. അരുൺകുമാർ എംഎൽഎ പറഞ്ഞു. കേരളം വിത് ജന്തർ മന്തർ ആലപ്പുഴ ജില്ലാ ഘടകം ബുദ്ധ ജംഗ്ഷനിൽ സംഘടിപ്പിച്ച മാനവിക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു ജന്തർ മന്തർ ഇല്ലാതാക്കുമ്പോൾ രാജ്യമെമ്പാടും ജന്തർ മന്തറുകളായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്. അഭിലാഷ് അധ്യക്ഷത വഹിച്ച സംഗമത്തിൽ മധു ഇറവങ്കര മുഖ്യപ്രസംഗം നടത്തി. സിജെപി ദക്ഷിണേന്ത്യൻ കോർഡിനേറ്റർ സനൂപ് ദേവ്, വി.ഐ. ജോൺസൺ, അഡ്വ. സുരേഷ് കുമാർ കുറത്തിക്കാട്, പത്തിയൂർ വിശ്വൻ, റ്റി. എം. സുരേഷ് കുമാർ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി. മധു ചെങ്ങന്നൂർ സ്വാഗതവും, റ്റി.വി. വിനോബ് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് സമരഗാന സദസ്സും കവി സംഗമവും ചിത്രകാരന്മാർ പങ്കെടുത്ത ജന്തർ മന്തർ ഐക്യദാർഢ്യ സമര ചിത്രണവും നടന്നു. ശശികുമാർ മാവേലിക്കര അധ്യക്ഷനായ കവി സംഗമം കവിയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ബോർഡ് മെമ്പർ ജി. നിശീകാന്ത് ഉദ്ഘാടനം ചെയ്തു. തലമുറകളായി ഇവിടെ ജീവിക്കുന്ന മനുഷ്യർക്ക് പൗരത്വം നിഷേധിക്കുന്ന എസ്ഐആർ പിൻവലിക്കും വരെ രാജ്യത്ത് യുവാക്കളും വിദ്യാർത്ഥികളും നടത്തുന്ന ഈ മഹത്തായ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ട് ജി. നിശീകാന്ത് പറഞ്ഞു. ഉഷ അനാമിക, കെ. ബിമൽജി, പന്തളം പ്രഭ, സുഷമ അജയൻ, മധു ചെങ്ങന്നൂർ, ബി. ഭദ്രൻ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. ഗാന സദസ്സിൽ സത്യാനന്ദ ബാബു, വി. വി. ലാൽ കല്ലട, ശൂരനാട് ശെൽവൻ, അനി കുഴിമതിക്കാട്,അക്ഷയ് വി. കുമാർ, കുമാരി ദയ പ്രിൻസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സമര ചിത്രണത്തിൽ ജോസഫ് ചെങ്ങന്നൂർ, കെ.എസ്. വിജയൻ, സി. ഹണി, തോമസ് കുര്യൻ, അൻവർ പല്ലന, ബാലമുരളി കൃഷ്ണൻ, രാജീവ് കോയിക്കൽ, ജയകുമാർ കരുമാടി, തുടങ്ങിയ ചിത്രകാരന്മാരും രാജാരവിവർമ്മ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും പങ്കെടുത്തു.










